ഗതാഗതനിയമങ്ങള്‍ പോലീസുകാരന്‍ ലംഘിച്ചാല്‍ പിഴ ഇരട്ടി: ഉത്തര്‍പ്രദേശ് ഡിജിപി

ഓം പ്രകാശ് സിങ്

ലഖ്നൗ സെപ്റ്റംബര്‍ 7: പുതിയ ഗതാഗതനിയമങ്ങള്‍ക്കെതിരെ ജനങ്ങളുടെ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് ഡിജിപി ഒപി സിങ് പുതിയ നിയമം പ്രഖ്യാപിച്ചു. ഗതാഗതനിയമങ്ങള്‍ പോലീസുകാര്‍ ലംഘിച്ചാല്‍ പിഴ ഇരട്ടിയാകും. വെള്ളിയാഴ്ച രാത്രിയിലാണ് ഉത്തരവ് പ്രഖ്യാപിച്ചത്.

സ്വകാര്യമായോ ഔദ്യോഗികമായോ വാഹനം ഓടിക്കുമ്പോള്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാത്ത പക്ഷം പോലീസുകാരില്‍ നിന്ന് മോട്ടോര്‍ വാഹന നിയമം, 1988 പ്രകാരം ഇരട്ടി പിഴ ഈടാക്കുമെന്ന് ഡിജിപി വ്യക്തമാക്കി. സെപ്റ്റംബര്‍ ഒന്ന് മുതലാണ് പുതിയ മോട്ടോര്‍ വാഹന നിയമം നടപ്പിലാക്കിയത്. അധിക പിഴ കാരണം ഇത് ജനങ്ങളില്‍ പ്രതിഷേധം സൃഷ്ടിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം