ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ്, മോദി ഇന്ന് ഉദ്ഘാടനം ചെയ്തു

നരേന്ദ്രമോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 29: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫിറ്റ് ഇന്ത്യ മൂവ്മെന്‍റ് ഉദ്ഘാടനം ചെയ്തു. എല്ലാവരും അവരവരുടെ ജീവിതത്തില്‍ വ്യായാമവും കായികവും ശീലമാക്കണമെന്നും അതിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാമെന്നും മോദി വ്യക്തമാക്കി.

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കായികത്തിന് ശാരീരികസ്വാസ്ഥ്യമായി നേരിട്ട് ബന്ധമുണ്ട്. അത് സന്തോഷവും ആരോഗ്യവുമുള്ള ജീവിതത്തിലേക്കുള്ള വഴിയാണ്. മോദി പറഞ്ഞു.

കായികദിനത്തില്‍ എല്ലാവര്‍ക്കും ആസംസകളേകി മോദി, ധ്യാന്‍ ചന്ദിനെയും അനുസ്മരിച്ചു.

Share
അഭിപ്രായം എഴുതാം