ഒക്ടോബര്‍ 2 മുതല്‍ വിമാനങ്ങളില്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനിച്ച് എയര്‍ ഇന്ത്യ

ന്യൂഡല്‍ഹി ആഗസ്റ്റ് 29: എയര്‍ ഇന്ത്യയില്‍ പ്ലാസ്റ്റിക് നിരോധിക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരും. എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹാനിയാണ് വ്യാഴാഴ്ച ഇത് അറിയിച്ചത്. പ്ലാസ്റ്റിക് ചായക്കപ്പുകള്‍ക്ക് പകരം കട്ടിയുള്ള പേപ്പര്‍ കപ്പുകളും പ്ലാസ്റ്റിക് പാത്രങ്ങ ള്‍ ക്ക് പകരം പേപ്പര്‍ പ്ലേറ്റുകളും ആക്കും.

സ്വതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കാന്‍ മോദി പറഞ്ഞിരുന്നു. മഹാത്മഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ അതിനായുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചേക്കാമെന്നും മോദി പറഞ്ഞു.

Share
അഭിപ്രായം എഴുതാം