റാം റഹിം സിങ്ങിന്‍റെ പരോള്‍ ഹര്‍ജി ഹൈക്കോടതി തള്ളി

ചണ്ഡീഗാര്‍ഹ് ആഗസ്റ്റ് 27: ആള്‍ദൈവമായ ഗുര്‍മീത് റാം റഹീം സിങ്ങിന്‍റെ പരോള്‍ ഹര്‍ജി ചൊവ്വാഴ്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളി. ബലാല്‍സംഗവും കൊലപാതകവുമാണ് സിങ്ങിന്‍റെ പേരിലുള്ള കേസ്. അസുഖബാധിതയായ അദ്ദേഹത്തിന്‍റെ അമ്മയെ നോക്കാനായി സിങ്ങിന്‍റെ ഭാര്യ ഹര്‍ജീത് കൗറാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സിങ്ങിന്‍റെ അമ്മ നസീബ് കൗറിന് (85) ഹൃദയസംബന്ധമായ അസുഖമാണെന്നും ഏകമകനായ സിങ്ങിനെ കാണണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. രണ്ട് യുവതികളെ പീഡിപ്പിക്കുകയും മാധ്യമപ്രവര്‍ത്തകനെ കൊല്ലുകയും ചെയ്തതിനാണ് സിങ്ങിനെ അറസ്റ്റ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →