ജെയ്ഷ് മുഹമ്മദ് അടക്കമുള്ള ഭീകരാക്രമണത്തെ ഉന്മൂലനം ചെയ്യണം; മോദിയും മാക്രോണും കൂടിക്കാഴ്ച നടത്തി

നരേന്ദ്രമോദി, ഇമ്മാനുവല്‍ മാക്രോണ്‍

പാരിസ് ആഗസ്റ്റ് 23: ഭീകരാക്രമണത്തെ വേരോടെ പിഴുതെറിയാനായി എല്ലാ രാജ്യങ്ങളോടും സഹകരിക്കണമെന്ന് ഇന്ത്യയും ഫ്രാന്‍സും. ഭീകരരെ ഉന്മൂലനം ചെയ്യാനും തീവ്രവാദി ശൃംഖലയെ തടസ്സപ്പെടുത്താനുമാണ് ലക്ഷ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണും നയതന്ത്രപരമായ ചര്‍ച്ചയിലാണ് സംസാരിച്ചത്. രാജ്യത്തിന്‍റെ സമാധാനത്തിന് വെല്ലുവിളിയായ തീവ്രവാദി സംഘടനകളായ ജെയ്ഷ് മുഹമ്മദ്, ഹിസ്ബുള്‍ മുജാഹിദീന്‍ തുടങ്ങിയവയെ ഉന്മൂലനം ചെയ്യണം.

മതം, മതവിശ്വാസം, പൗരത്വം, ഗോത്രം എന്നിവയുടെ അടിസ്ഥാനത്തില്‍ തീവ്രവാദികളെ നിര്‍ണ്ണയിക്കരുതെന്ന് ഇരുനേതാക്കളും ആവര്‍ത്തിച്ചു പറഞ്ഞു.

Share
അഭിപ്രായം എഴുതാം