മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി ആഗസ്റ്റ് 23: മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് (87) രാജ്യസഭാംഗമായി വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭ ചെയര്‍മാന്‍ എം വെങ്കയ് നായിഡു സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

രാജ്യസഭ നേതാക്കളായ തവര്‍ ചന്ദ് ഗെലോട്ട്, പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, കോണ്‍ഗ്രസ്സ് ഡെപ്യൂട്ടി നേതാവ് ആനന്ദ് ശര്‍മ്മ, കോണ്‍ഗ്രസ്സ് പ്രസിഡന്‍റും ലോക്സഭാംഗവുമായ സോണിയ ഗാന്ധി, ലോക്സഭാംഗം രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജസ്ഥാന്‍ ഡെപ്യൂട്ടി മുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, രാജ്യസഭാംഗം അഹ്മ്മദ് പട്ടേല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആഗസ്റ്റ് 19നാണ് എതിരില്ലാതെ മന്‍മോഹന്‍ സിങ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1991, 1995,2001, 2007, 2013 എന്നീ വര്‍ഷങ്ങളിലും മന്‍മോഹന്‍ സിങ്ങ് രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →