ഹിമയും അനസും സ്വര്‍ണ്ണം നേടി

മുഹമ്മദ് അനസ്, ഹിമാദാസ്

ന്യൂഡല്‍ഹി ആഗസ്റ്റ് 19: ഇന്ത്യന്‍ കായികതാരങ്ങളായ ഹിമാദാസും മുഹമ്മദ് അനസും ചെക്ക് റിപ്പബ്ലിക്കില്‍ വെച്ച് നടന്ന മിറ്റിങ്ക് റെയ്റ്ററില്‍ 300 മീ ഓട്ടത്തില്‍ സ്വര്‍ണ്ണം നേടി. ജൂലൈ 2ന് ശേഷം ഹിമ നേടുന്ന ആറാമത്തെ അന്താരാഷ്ട്ര സ്വര്‍ണ്ണമാണിത്. ചെക്ക് റിപ്പബ്ലിക്കില്‍ നടന്ന നോവെ മെസ്റ്റോയില്‍ 400 മീ ഓട്ടത്തിലാണ് ഹിമ അവസാനമായി സ്വര്‍ണ്ണം നേടിയത്. ചെക്ക് റിപ്പബ്ലിക്കില്‍ ഇന്ന് നടന്ന മിറ്റിങ്ക് റെയ്റ്റര്‍ 2019ല്‍ സ്വര്‍ണ്ണം നേടി-ഹിമ ട്വീറ്റ് ചെയ്തു.

32.41 സെക്കന്‍റില്‍ 300 മീ ഓടിത്തീര്‍ത്താണ് ദേശീയ റെക്കോര്‍ഡ് ജേതാവ് മുഹമ്മദ് അനസ് പുരുഷവിഭാഗത്തിലെ സ്വര്‍ണ്ണം നേടിയത്. 32.41ല്‍ 300 മീ ഓടിത്തീര്‍ത്ത് സ്വര്‍ണ്ണം നേടിയതില്‍ സന്തോഷമുണ്ടെന്ന് അനസും ട്വീറ്റ് ചെയ്തു.

സെപ്റ്റംബര്‍-ഓക്ടോബറില്‍ ദോഹയില്‍ വെച്ച് നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പിലെ 400 മീറ്ററിന് അനസ് നേരത്തെ യോഗ്യത നേടിയിരുന്നു. എന്നാല്‍ ഹിമയ്ക്ക് അതുവരെ അത് നേടാന്‍ സാധിച്ചിട്ടില്ല.

Share
അഭിപ്രായം എഴുതാം