രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി മോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു

നരേന്ദ്രമോദി

ന്യൂഡല്‍ഹി ആഗസ്റ്റ് 17: പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ച ഭൂട്ടാനിലേക്ക് യാത്ര തിരിക്കും. റുപേ ക്രെഡിറ്റ് കാര്‍ഡിന്‍റെ സമാരംഭം, അഞ്ച് ദശാബ്ദമായി നിലനില്‍ക്കുന്ന ഇന്ത്യ-ഭൂട്ടാന്‍ ജലവൈദ്യുതി സഹകരണത്തിന്‍റെ സ്മരണ നിലനിര്‍ത്താനായി സ്റ്റാമ്പ് പ്രകാശിപ്പിക്കുക എന്നതായിരിക്കും പ്രധാന ചര്‍ച്ചകളെന്ന് സൂചന.

ഇരുരാജ്യങ്ങളെയും സംബന്ധിക്കുന്ന നയതന്ത്രപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഭൂട്ടാന്‍ റോയല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യുമെന്നും മോദി വെള്ളിയാഴ്ച പറഞ്ഞു. ഈ കൂടിക്കാഴ്ച രണ്ട് രാജ്യങ്ങളുടെയും സൗഹ്യദ ബന്ധം വര്‍ദ്ധിപ്പിക്കുകയും ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് ഗുണപ്രദമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിങ്, ഭൂട്ടാന്‍ രാജാവ് ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക് എന്നിവരുമായി മോദി കൂടിക്കാഴ്ച നടത്തും. അഞ്ച് ഉദ്ഘാടനചടങ്ങിലും രണ്ട് ദിവസത്തെ സന്ദര്‍ശനത്തില്‍ മോദി പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share
അഭിപ്രായം എഴുതാം