വാഹനാപകടം; ബിജെപി എംപി രൂപ ഗാംഗുലിയുടെ മകനെ അറസ്റ്റ് ചെയ്തു

രൂപ ഗാംഗുലി, ആകാശ് മുഖ്യോപാധ്യാ

കൊല്‍ക്കത്ത ആഗസ്റ്റ് 16: ബിജെപി എംപിയായ രൂപ ഗാംഗുലിയുടെ മകന്‍ ആകാശ് മുഖ്യോപാധ്യായെയാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ അപകടകരമായി വാഹനമോടിച്ചതിന് ജാദവ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. റോയല്‍ കൊല്‍ക്കത്ത ഗോള്‍ഫ് ക്ലബ്ബിന്‍റെ മതിലാണ് ആകാശ് ഇടിച്ചു തകര്‍ത്തത്. വാഹനം അമിതവേഗതയിലായിരുന്നു.

വ്യാഴാഴ്ച രാത്രിയില്‍ വീട്ടിലേക്ക് മടങ്ങുംവഴിയാണ് അപകടം ഉണ്ടായതെന്നും അപകടം കഴിഞ്ഞുടനെ പോലീസ് തന്നെ വിളിച്ച് അറിയിച്ചെന്നും രൂപ പറഞ്ഞു.

കാര്‍ അമിതവേഗതയിലായിരുന്നെന്നും പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും പോലീസ് പറഞ്ഞു. ആകാശ് മദ്യലഹരിയിലാണോ കാറോടിച്ചതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Share
അഭിപ്രായം എഴുതാം