ഇന്ത്യക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്

മൈക്ക് പോംപെ

വാഷിങ്ടണ്‍ ആഗസ്റ്റ് 15: രാജ്യം 73-ാമത് സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യയ്ക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് യുഎസ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ജനാധിപത്യമൂല്യങ്ങളും പരസ്പര സഹകരണവും നിലനില്‍ക്കട്ടെയെന്നും യുഎസ്.

72 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യയുടെ സ്വതന്ത്ര്യത്തിന് പിന്‍തുണയ്ക്കുകയും അന്ന് മുതല്‍ ഇന്ന് വരെ നിലനില്‍ക്കുന്ന സ്നേഹബന്ധം ഇനിയും തുടരട്ടെയെന്നും യുഎസ് സര്‍ക്കാരിന് വേണ്ടി യുസ് സെക്രട്ടറി മൈക്ക് പോംപെ പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേരുന്നുവെന്നും പോംപെ പറഞ്ഞു.

Share
അഭിപ്രായം എഴുതാം