ഉത്തര്‍പ്രദേശില്‍ സ്വതന്ത്ര്യദിനത്തില്‍ കനത്ത ജാഗ്രതയുണ്ടാകും; ഡിജിപി

ഡിജിപി ഒപി സിങ്

ലഖ്നൗ ആഗസ്റ്റ് 14: രാജ്യം നാളെ സ്വതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചടങ്ങിന്‍റെ തലേന്നാളായ ഇന്ന് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. അനുച്ഛേദം 370 റദ്ദാക്കിയതിന്‍റെ പശ്ചാത്തലത്തിലാണിത്.

സംസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംസ്ഥാന ഡിജിപി ഒപി സിങ് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. ജമ്മു കാശ്മീരിന്‍റെ അവസ്ഥകള്‍ കണക്കിലെടുത്ത് തന്നെ ആള്‍തിരക്കുള്ള പ്രദേശങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ സുപ്രണ്ടുകളോടും നിര്‍ദ്ദേശിച്ചെന്ന് ഡിജിപി. പരിശോധനകള്‍ കര്‍ശനമാക്കിയും മികച്ച യന്ത്രസംവിധാനങ്ങള്‍ സജ്ജമാക്കിയും ഞങ്ങള്‍ ജാഗരൂകരാണെന്ന് ഡിജിപി വ്യക്തമാക്കി.

വിമാനത്താവളങ്ങള്‍, റെയില്‍വേസ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, പൊതുസ്ഥലങ്ങള്‍ തുടങ്ങിയിടത്ത് വാഹനപരിശോധനയും ശക്തമാക്കി.

സ്വതന്ത്ര്യദിന പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് വ്യാഴാഴ്ച പ്രത്യേക സുരക്ഷ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം