സുഷമ സ്വരാജ് അന്തരിച്ചു; രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍

സുഷമ സ്വരാജ്

ന്യൂഡല്‍ഹി ആഗസ്റ്റ് 7: മുന്‍ വിദേശരകാര്യമന്ത്രിയും ബിജെപി നോതാവുമായ സുഷമ സ്വരാജ് (67) ചൊവ്വാഴ്ച രാത്രിയില്‍ അന്തരിച്ചു. സുഷമയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

മുന്‍ വിദേശകാര്യമന്ത്രിയും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്‍റെ അകാല വിയോഗത്തെ തുടര്‍ന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണമായി ആചരിക്കുമെന്ന് നിയുക്ത മുഖ്യമന്ത്രി മനീഷ് സിസോഡിയ ട്വീറ്റ് ചെയ്തു. ആഘോഷപരിപാടികള്‍ ഒന്നും തന്നെയുണ്ടാകില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Share
അഭിപ്രായം എഴുതാം