സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍

ന്യൂഡല്‍ഹി ആഗസ്റ്റ് 7: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ ബുധനാഴ്ച സുഷമ സ്വരാജിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയിലാണ് മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അന്തരിച്ചത്.

പാര്‍ട്ടി സഹപ്രവര്‍ത്തകരായ മനീഷ് സിസോഡിയ, സഝ്യ് സിങ് എന്നിവര്‍ക്കൊപ്പമാണ് കെജ്രിവാള്‍ സുഷമയുടെ വസതിയില്‍ എത്തിയത്.

ഇന്ത്യയ്ക്ക് ഒരു വലിയ നേതാവിനെ നഷ്ടമായി. സ്നേഹമുള്ളതും സവിശേഷവുമായ വ്യക്തിയായിരുന്നു സുഷമയെന്നും അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

സുഷമയോടുള്ള ആദരസൂചകമായി രണ്ട് ദിവസം ഡല്‍ഹിയില്‍ ദുഃഖാചരണം ആചരിക്കുമെന്നും ഡല്‍ഹി ആം ആദ്മി സര്‍ക്കാര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →