ഉന്നാവോ കേസ് തിങ്കളാഴ്ച സുപ്രീംകോടതി കേള്‍ക്കും

ന്യൂഡല്‍ഹി ആഗസ്റ്റ് 2: ഉന്നാവോ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ മികച്ച ചികിത്സയ്ക്കായി ലഖ്നൗവില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റുന്നതിന് കുടുംബാംഗങ്ങള്‍ വിസമ്മതിച്ചതില്‍ സംശയമുള്ളതായി കോടതി വെള്ളിയാഴ്ച അറിയിച്ചു.

ആഗസ്റ്റ് 5ന് തിങ്കളാഴ്ച കേസ് കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് പറഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവിനെ റായ്ബറേലി ജയിലില്‍ നിന്നും തിഹാര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ വ്യക്തിത്വം പരസ്യമാക്കരുതെന്ന് മാധ്യമങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു.

Share
അഭിപ്രായം എഴുതാം