ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ സ്‌ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തടഞ്ഞ്‌ ബോംബെ ഹൈക്കോടതി

മുംബൈ : ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ ഭരണഘടനാവിരുദ്ധമെന്ന്‌ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. ഇത്‌ ആര്‍ട്ടിക്കിള്‍ 14, 19 എന്നിവയുടെ ലംഘനമാണെന്നും കോടതി വ്യക്തമാക്കി. സെപ്‌തംബര്‍ 20 നാണ്‌ ഹൈക്കോടതി വിധി വന്നത്‌. ഇതോടെ സമൂഹമാധ്യമങ്ങളിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്തി നടപടിയെടുക്കുന്നതിനായി ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ രൂപീകരിച്ച കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക്‌ തിരിച്ചടിയായി.

കേസ്‌ മൂന്നാമത്തെ ജഡ്‌ജിയുടെ മുമ്പില്‍

2023 ഏപ്രില്‍ 6 നാണ്‌ ഐടി ആക്ടില്‍ ചില ഭേദഗതികള്‍ വരുത്തി വ്യാജമോ തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ ഓണ്‍ലൈന്‍ ഉള്ളടക്കം തിരിച്ചറിയുന്നതിനുള്ള ഒരു വസ്‌തുതാ പരിശോധന യൂണിറ്റ്‌ സ്‌ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയത്‌..ജനുവരിയില്‍ ബോംബെ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച്‌ ഈ വിഷയത്തില്‍ ഭിന്ന വിധി പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്‌ കേസ്‌ മൂന്നാമത്തെ ജഡ്‌ജിയുടെ അടുത്തേക്ക്‌ മാറ്റുകയായിരുന്നു. അന്ന്‌ ജസ്‌റ്റിസുമാരായ ഗൗതം പട്ടേലും നീല ഗോഖലെയും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ ഭിന്ന വിധി പുറപ്പെടുവിച്ചത്‌.

ഐടി ചട്ടങ്ങളില്‍ കെണ്ടുവന്ന ഭേദഗതിയും റദ്ദാക്കി

ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ സ്‌ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം തടഞ്ഞ കോടതി ഇതിനായി ഐടി ചട്ടങ്ങളില്‍ കൊണ്ടുവന്ന ഭേദഗതിയും റദ്ദാക്കി. ജസ്‌റ്റിസ്‌ എ.എസ്‌. ചന്ദൂര്‍ക്കറാണ്‌ വിധി പറഞ്ഞത്‌. ബോംബെ ഹൈക്കോടതിയുടെ വിധിയില്‍ മാറ്റം വരുന്നതു വരെ കേന്ദ്രസര്‍ക്കാരിന്‌ ഫാക്ട്‌ ചെക്ക്‌ യൂണിറ്റ്‌ തുടങ്ങാനാകില്ല. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ സ്‌റ്റാന്‍ഡപ്പ്‌ കൊമേഡിയന്‍ കുനാല്‍ കമ്ര നല്‍കിയ ഹര്‍ജിയിലാണ്‌ ബോംബെ ഹൈKunal Kamra,ക്കോടതിയുടെ നടപടി.

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ഉള്ളടക്കമോ സര്‍ക്കാരിന്റെ കീഴിലുള്ള പ്രസ്‌ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി) വ്യാജമെന്നു മുദ്രകുത്തിയാല്‍ ഇന്റര്‍നെറ്റ്‌ പ്ലാറ്റ്‌ഫോമുകള്‍ അവ നീക്കം ചെയ്യേണ്ടി വരുന്ന തരത്തിലായിരുന്നു ഫാക്ട്‌ ചെക്ക്‌ യൂണിറ്റിന്റെ പ്രവര്‍ത്തനം. .

Share
അഭിപ്രായം എഴുതാം