മന്ത്രിസ്ഥാനം തന്നെ അറിയിക്കേണ്ട കാര്യമില്ല, പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: സുരേഷ് ഗോപിയെ മന്ത്രിയാക്കിയത് പ്രധാനമന്ത്രിയാണെന്നും അത് തന്റെ അധികാര പരിധിയിൽ വരുന്നതല്ല എന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സുരേഷ് ഗോപിയുടെ മന്ത്രിസ്ഥാനം തന്നെ അറിയിക്കേണ്ട കാര്യമില്ലെന്നും ഇത്തരം ചർച്ചകളിലൂടെ പാർട്ടി പ്രവർത്തകരെ ആശയ കുഴപ്പത്തിലാക്കാനാണ് എൽഡിഎഫ് – യുഡിഎഫ് സംഘം ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ‘എൽഡിഎഫ് യുഡിഎഫ് കളികൾ ജനങ്ങൾ അംഗീകരിക്കില്ല, ഇരു മുന്നണികളുടെയും വോട്ട് ചോർന്നു. സിപിഐഎം അടിത്തറ ചോർന്നു’- സുരേന്ദ്രൻ കൂട്ടിചേർത്തു.

പിണറായിയും സംഘവും നടത്തുന്ന വർഗീയ പ്രീണന രാഷ്ട്രീയത്തിന് തിരിച്ചടി ലഭിച്ചുവെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ഭരണ വിരുദ്ധ വികാര വോട്ടുകൾ എല്ലാം ബിജെപിക്ക് ആണ് ലഭിച്ചത്. പിണറായിയുടെ അധികാരക്കൊതിയാണെന്നും പണക്കൊതി ഇല്ലതാവാതെ സിപിഐഎം രക്ഷപ്പെടില്ലെന്നും പാർട്ടി എല്ലാം പഠിച്ചാലും പിണറായി ഒന്നും പഠിക്കില്ലെന്നും എന്നും സുരേന്ദ്രൻ വിമർശിച്ചു.

സുരേഷ് ഗോപി സഹ മന്ത്രി സ്ഥാനത്തിൽ തൃപതനല്ല എന്നും സ്ഥാനം രാജി വെക്കും എന്നുമുള്ള ചർച്ച കൊണ്ടുവരുന്നത് തോറ്റപ്പോൾ എന്ന പോലെ വിജയിച്ചപ്പോഴും സുരേഷ് ഗോപിയെ വേട്ടയാടുന്ന പ്രതിപക്ഷ നയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വിമർശിച്ചു.

Share
അഭിപ്രായം എഴുതാം