ബിജെപി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ന​ദ്ദയെ മാറ്റിയേക്കും; തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടിയില്‍ ചലനം

ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്ന് ജെ.​പി.ന​ദ്ദയെ മാറ്റിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കടുത്ത തിരിച്ചടിയെ തുടര്‍ന്നാണിത്. ന​ദ്ദ​ക്ക് പ​ക​രം മധ്യപ്രദേശില്‍ നിന്നുള്ള ശിവരാജ് സിങ് ചൗഹാൻ ബി​ജെ​പി അ​ധ്യ​ക്ഷ​നാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. നദ്ദയെ രാജ്യസഭാംഗമാക്കിയേക്കും.

സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ഇ​ന്ന് ഡ​ൽ​ഹി​യി​ൽ ചേ​രും. വൈ​കി​ട്ട് ബി​ജെ​പി ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം ചേ​രു​ക. എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ബി​ജെ​പി എം​പി​മാ​രു​ടെ യോ​ഗം ന​ട​ക്കു​ന്ന​ത്. നാളെയാണ് എന്‍ഡിഎ എംപിമാരുടെ യോഗം ചേരുന്നത്.

പാ​ർ​ല​മെ​ന്‍റി​ലെ സെ​ൻ​ട്ര​ൽ ഹാ​ളി​ൽ ചേ​രു​ന്ന എ​ൻ​ഡി​എ എം​പി​മാ​രു​ടെ യോ​ഗ​ത്തി​ൽ മോ​ദി​യെ പാ​ർ​ല​മെ​ന്‍റി​ലെ നേ​താ​വാ​യി തെ​ര​ഞ്ഞെ​ടു​ക്കും. ഈ യോഗത്തിന് ശേഷം രാഷ്ട്രപതിയെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. ശ​നി​യാ​ഴ്ച മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്റെ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ് ന​ട​ത്താ​നാ​ണ് ബി​ജെ​പി നീക്കം.

Share
അഭിപ്രായം എഴുതാം