മല്‍സരിച്ച മൂന്നിടങ്ങളിലും മുന്നേറി മുസ്ലിം ലീഗ്

കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്
മൽസരിച്ച മൂന്ന് മണ്ഡലങ്ങളിലും മുന്നേറുന്നു. കേരളത്തിലെ മലപ്പുറം, പൊന്നാനി മണ്ഡലങ്ങൾക്കു പുറമേ തമിഴ് നാട്ടിലെ രാമനാഥപുരത്താണ് ലീഗ് മൽസരിച്ചിരുന്നത്. പൊന്നാനിയിൽ ഇ ടി മുഹമ്മദ് ബഷീർ 48,527 വോട്ടുകൾക്കും പൊന്നാനിയിൽ അബ്ദു‌സ്സമദ് സമദാനി 31,883 വോട്ടുകൾക്കും വ്യക്തമായ മേധാവിത്വം പുലർത്തി മുന്നേറുകയാണ്.

എന്നാൽ, ഡിഎംകെ മുന്നണിയിൽ മൽസരിച്ച തമിഴ്‌നാട്ടിലെ രാമനാഥപുരത്ത് മുസ്ലിം ലീഗ് സ്ഥാനാർഥി നവാസ് കനിക്ക് നിലവിൽ 5,462 വോട്ടുകളുടെ ലീഡാണുള്ളത്. മൂന്നും മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റുകളാണ് മൂന്നു മണ്ഡലങ്ങളും.

Share
അഭിപ്രായം എഴുതാം