തൃശൂരിലെ പ്രജാദൈവങ്ങൾക്കും ലൂർദ് മാതാവിനും നന്ദി”! എന്റെ സത്യം അവർ മനസിലാക്കി

തൃശൂരിൽ മിന്നുന്ന വിജയം കരസ്ഥമാക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ വികാരഭരിതനായി എല്ലാവർക്കും നന്ദി പറഞ്ഞ് സുരേഷ് ഗോപി. ഭാര്യക്കും മക്കൾക്കും മരുമകനുമൊപ്പം ആണ് സുരേഷ് ഗോപി മാധ്യമങ്ങളെ കണ്ടത്. ഈ വിജയം ഉറപ്പിക്കുമ്പോൾ ഇതുവരെ അനുഭവിച്ച വേദനകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

തൃശൂരിലെ ഈ വിജയം എനിക്ക് സമ്മാനിച്ച എല്ലാ ഈശ്വരന്മാർക്കും എന്റെ ലൂർദ് മാതാവിനും നന്ദി. ഒരു വലിയ സ്ട്രഗിളിന്റെ കൂലിയാണ് ഈശ്വരന്മാർ എനിക്ക് നൽകിയിരിക്കുന്നത്. ഒഴുക്കിനെതിരെ നീന്തി കയറുക. ആ ഒഴുക്കിനെതിരെ എന്ന് പറയുന്നതിൽ വ്യക്തിപരമായി ഒരുപാട് ദ്രോഹമാണ്, വലിയ വലിയ കല്ലുകളായി എന്റെ നേരെ തള്ളിവിട്ടത്. അതിൽ നിന്നും കരകയറാൻ എന്നെ സഹായിച്ചത് വിവിധ വിഷയങ്ങളാണ്. അതിനെക്കുറിച്ച് ഒന്നും ഞാൻ എണ്ണിയെണ്ണി പറയുന്നില്ല. ആരും വിളിച്ച് പറഞ്ഞില്ലെങ്കിലും അതിന്റെ സത്യം പുറത്തു വന്നിരിക്കുകയാണ്. ആ സത്യം തൃശ്ശൂരിലെ ജനങ്ങൾ, അവരെ ഞാൻ പ്രജ ദൈവങ്ങൾ എന്നാണ് വിളിക്കുന്നത് അവരെ സത്യം തിരിച്ചറിഞ്ഞു. വഴിതെറ്റിക്കാൻ നോക്കിയിട്ട് ഒന്നും അവരുടെ മനസ്സ് പിന്മാറിയില്ല. ദൈവങ്ങൾ അവരുടെ മനസിനെ ശുദ്ധമാക്കി എന്നിലൂടെ എന്റെ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിട്ടതാണ്” സുരേഷ് ഗോപി പറയുന്നു.

Share
അഭിപ്രായം എഴുതാം