പാലാ കുരിശുപള്ളി മാതാവിന്റെ ഭക്തൻ;അൽഫോൻസാമ്മയുടെയും,അരുവിത്തുറ വല്യച്ചന്റെയും ഭക്തൻ തൃശൂർ എടുത്തു

കോട്ടയം :പാലായിലെ കുരിശുപള്ളി മാതാവിനെ സുന്ദരി മാതാവ് എന്നാണ് സുരേഷ് ഗോപി വിളിക്കുന്നത് .പാലാ വഴി എവിടെ പോയാലും മാതാവിന് നേര്ച്ച കാഴ്ചകൾ അർപ്പിച്ചാണ് മടങ്ങാറുള്ളതും .അതുപോലെ ഭരണങ്ങാനം അൽഫോൻസാമ്മയുടെ ഭക്തനും ;അരുവിത്തുറ വല്യച്ഛന്റെ ഭക്തനുമാണ് തൃശൂരിന്റെ പ്രിയ എം പി സുരേഷ് ഗോപി .

അതെ ഭക്തനാണ് ഇപ്പോൾ ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചിരിക്കിട്ടുന്നതു ..തെരഞ്ഞെടുപ്പ് കമ്മീഷൻ നല്‍കുന്ന കണക്കുപ്രകാരം 75079 ആണ് സുരേഷ് ഗോപിയുടെ ഭൂരിപക്ഷം. രണ്ടാം സ്ഥാനത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എസ് സുനില്‍ കുമാറാണ്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു.തൃശ്ശൂരിൽ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ സുരേഷ് ഗോപിയിലൂടെ ബിജെപിക്ക് കൂടുതല്‍ പിടിക്കാൻ സാധിച്ചിട്ടുണ്ട്.അതേസമയം 2019 ൽ ടി എൻ പ്രതാപൻ ഉയർത്തിയ 4,15,089 വോട്ടുകളുടെ അടുത്തുപോലും എത്താൻ മുരളീധരന് കഴിഞ്ഞില്ല എന്നുള്ളതാണ് ശ്രദ്ധേയം.

Share
അഭിപ്രായം എഴുതാം