ലോക്സഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും

കോണ്‍ഗ്രസിൻ്റെ മൂന്നാംഘട്ട സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. കഴിഞ്ഞദിവസം ആരംഭിച്ച തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും തുടരും.
രണ്ട് ഘട്ടങ്ങളിലായി ഇതുവരെ 82 സ്ഥാനാർത്ഥികളെയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാർത്ഥി നിർണയം ഉടൻ പൂർത്തിയാക്കാനാണ് ലക്ഷ്യം.

ഇന്ന് മഹാരാഷ്ട്രയിലെ സീറ്റ് വിഭജന ചർച്ചകളും നടക്കും. നാളെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചേക്കും. രാഹുല്‍ഗാന്ധി യുപിയിലെ അമേഠിയില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനം ഉണ്ടായേക്കും.റായ് ബറേലിയില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനവും ഉണ്ടാകും.

Share
അഭിപ്രായം എഴുതാം