ഇസ്രയേലില്‍ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പല്‍ ഗാസ തീരത്ത്

ഇസ്രായേല്‍ അധിനിവേശം നടക്കുന്ന ഗാസയില്‍ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പല്‍ കഴിഞ്ഞ ദിവസം എത്തി.
ഗാസ വെടിനിർത്തലിനുള്ള ഹമാസിന്റെ പുതിയ നിർദേശങ്ങള്‍ അംഗീകരിക്കുന്നില്ല. പകരം ഖത്തറിലേക്ക് സമാധാനചർച്ചയ്ക്ക് ഇസ്രയേലിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്ന് വ്യക്തമാക്കി. പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചതനുസരിച്ച്‌ തെക്കൻ ഗാസയിലെ റഫ പട്ടണം ആക്രമിക്കാനുള്ള പദ്ധതിക്ക് അംഗീകാരം നല്‍കി. 12 ലക്ഷത്തോളം പലസ്തീനികള്‍ തിങ്ങിനിറഞ്ഞ സ്ഥലമാണ് റഫ.
ഓപ്പണ്‍ ആംസ് എന്ന സ്പാനിഷ് സന്നദ്ധസംഘടനയുടെ 200 ടണ്‍ ഭക്ഷണവുമായി സൈപ്രസില്‍ നിന്നാണ് കപ്പല്‍ പുറപ്പെട്ടത്. താല്‍ക്കാലികമായി ഗാസാതീരത്ത് നിർമിച്ച ജെട്ടിയിലാണ് നങ്കൂരമിട്ടത്. ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നത് യുഎസ് സന്നദ്ധസംഘടനയായ വേള്‍ഡ് സെൻട്രല്‍ കിച്ചനാണ്. യുഎഇയുടെ ധനസഹായത്തോടെയാണിത്.

അതേസമയം വ്യാഴാഴ്ച രാത്രി ഭക്ഷണത്തിന് കാത്തുനിന്ന ജനക്കൂട്ടത്തിനുനേരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ 21 പലസ്തീൻകാരാണ് ഗാസ സിറ്റിയില്‍ കൊല്ലപ്പെട്ടത്. 150 പേർക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ പറയുന്നത് പലസ്തീൻ തോക്കുധാരികളാണ് വെടിയുതിർത്തത് എന്നാണ്. ട്രക്കുകളുമായി ജനങ്ങളുടെമേല്‍ ഇടിച്ചുകയറിയെന്നും പറഞ്ഞു. ഭക്ഷണവിതരണത്തിനിടെ ഗാസ സിറ്റിയില്‍ കഴിഞ്ഞ ദിവസങ്ങളിലും വെടിവയ്പ് നടന്നിരുന്നു. 31,490 ആളുകളാണ് ഇതുവരെ ഗാസയില്‍ കൊല്ലപ്പെട്ടത്. 73,439 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
യുഎസ് സെനറ്റിലെ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ചക് ഷൂമർ ഇസ്രയേലില്‍ ഉടൻ തിരഞ്ഞെടുപ്പു നടത്തണമെന്ന് ആവശ്യപ്പെട്ടു. മേഖലയിലെ സമാധാനത്തിന് തടസ്സം ഇസ്രയേലിലെ തീവ്രവാദ സർക്കാരും പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവുമാണ് എന്നും അദ്ദേഹം തുറന്നടിച്ചു.
ഷൂമറാണ് യുഎസ് സർക്കാരിലെ ഏറ്റവും ഉന്നതനായ ജൂത ജനപ്രതിനിധി. ബൈഡൻ ഭരണകൂടവും ഇസ്രയേലും തമ്മില്‍ ഗാസ വിഷയത്തിലുള്ള ഭിന്നത മറനീക്കിയതാണെന്നും റിപ്പോർട്ടുണ്ട്.

ഹമാസ് പുതിയ നിർദേശങ്ങള്‍ നല്‍കിയത് മധ്യസ്ഥരായ ഖത്തർ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ വഴിയാണ്. 100 പലസ്തീൻ തടവുകാരാണ് ഇസ്രയേല്‍ ജയിലുകളില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരം അവരെ വിട്ടയയ്ക്കണം. സ്ഥിരമായ വെടിനിർത്തല്‍ വേണം. ഹമാസിന്റെ ആവശ്യങ്ങള്‍ ഇവയൊക്കെയാണ്. ഇസ്രയേല്‍ കഴിഞ്ഞമാസം കയ്റോയില്‍ നടന്ന ചർച്ചയില്‍ പങ്കെടുത്തിരുന്നില്ല.

Share
അഭിപ്രായം എഴുതാം