ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ കലേഷ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കേസില്‍ പ്രതി സനൽ റിമാൻഡിലാണ്. ഭാര്യയെ ശല്യം ചെയ്തുവെന്ന ആരോപണത്തിന് പിന്നാലെയാണ് സനല്‍ കലേഷിനെ പട്ടാപ്പകല്‍ നാട്ടുകാരുടെ മുന്നില്‍ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

Share
അഭിപ്രായം എഴുതാം