തൃശ്ശൂർ പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കടിച്ചു കൊന്നു

തൃശ്ശൂർ: തൃശ്ശൂർ പാലപ്പിള്ളി കുണ്ടായിയിൽ പുലിയിറങ്ങി പശുവിനെ കടിച്ചു കൊന്നു. കുണ്ടായി കൊല്ലേരി കുഞ്ഞുമുഹമ്മദിന്റെ പശുവിനെയാണ് പുലി കൊന്നത്. രണ്ടാഴ്ച മുന്‍പ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ പശുവിനെ തന്നെയാണ് പുലി കൊന്നത്.

തിങ്കളാഴ്ച രാവിലെ 9 മണിയോടെ വെള്ളം കൊടുക്കാന്‍ എത്തിയ വീട്ടുകാരാണ് തോട്ടത്തില്‍ പശുവിനെ ചത്ത നിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് അധികൃതര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. പശുവിനെ ആക്രമിച്ചത് പുലി തന്നെയാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ജനവാസ മേഖലയില്‍ പുലിയിറങ്ങി വളര്‍ത്തുമൃഗങ്ങളെ കൊല്ലുന്നത് പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്.

Share
അഭിപ്രായം എഴുതാം