വന്യജീവി ആക്രമണം പ്രതിഷേധ കാഹളം മുഴക്കി പയ്യാനിത്തോട്ടം ഇടവക

പൂഞ്ഞാർ : വന്യജീവികളുടെ ആക്രമണം മൂലം മനുഷ്യജീവിതം ജീവൻ നഷ്ടപ്പെടുന്ന അവസ്ഥ ഭയാനകം ആണെന്നും മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് ഒരു ഭരണകൂടത്തിൻ്റെ പ്രഥമമായ കർത്തവ്യമായി മാറണമെന്നും വന്യജീവി സംരക്ഷണം മനുഷ്യന് ശേഷമുള്ള പരിഗണനയിൽ ആവണമെന്നും എല്ലാ കർഷകനും സുരക്ഷ ഒരുക്കണമെന്നും എകെസിസി, പിതൃവേദി, മാതൃവേദി പയ്യാനിത്തോട്ടം യൂണിറ്റുകളുടെ സംയുക്ത സമ്മേളനം ആവശ്യപ്പെട്ടു.

വികാരി ഫാ. തോമസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എ.കെ.സി.സി യൂണിറ്റ് പ്രസിഡൻറ് ലിബിൻ കല്ലാറ്റ് പ്രമേയം അവതരിപ്പിച്ചു. ഗവൺമെൻ്റ്
പൗരൻ്റ കാര്യത്തിൽ കൂടുതൽ ഉത്തരവാദിത്വം കാണിക്കണമെന്നും പൗരനാണ് പ്രഥമ പരിഗണന നൽകേണ്ടത് എന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു

പിതൃവേദി യൂണിറ്റ് പ്രസിഡണ്ട് അനിൽ വഴക്കുഴ, മാതൃവേദി പ്രസിഡൻ്റ് ഷൈല ബാബു തോട്ടുങ്കൽ, സോളികുട്ടി പൂവത്തോലി, ഡോ.ജോസ് ഞരളക്കാട്ട്, സിസ്റ്റർ മേരി ഫിലോമിനാ, ഷിബി കളപ്പുരയ്ക്കൽപറമ്പിൽ എന്നിവർ പ്രസംഗിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →