വിജ്ഞാപനം പുറത്തിറക്കി അമിത് ഷാ, പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്നു

പൗരത്വ നിയമം ഭേദഗതി ചെയ്ത് വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര മന്ത്രി അമിത് ഷായാണ് വിജ്ഞാപനമിറക്കിയത്. 2019ലാണ് പാര്‍ലമെന്റില്‍ സിഎഎ പാസാക്കിയത്. അഭയാര്‍ത്ഥികളായ ആറ് വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതാണ് നിയമം.

രാജ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന് പടിവാതില്‍ക്കല്‍ നില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 2019ല്‍ ബില്‍ പാസാക്കിയപ്പോള്‍ വലിയരീതിയിലുള്ള പ്രതിഷേധമാണ് രാജ്യവ്യാപകമായി അരങ്ങേറിയത്. പ്രതിപക്ഷ പാര്‍ട്ടികളും ബിജെപി ഭരണത്തിലില്ലാത്ത സംസ്ഥാനങ്ങളും പ്രതിരോധമുയര്‍ത്തിയിരുന്നു.നൂറ് കണക്കിനാളുകളാണ് രാജ്യത്ത് സിഎഎ വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത്. സിഎഎ വിജ്ഞാപനം ചെയ്തതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ ഇത് ഉയര്‍ത്തിക്കൊണ്ട് വരാനാകും ബിജെപിയുടെ നീക്കം

Share
അഭിപ്രായം എഴുതാം