വയനാട്ടില്‍ രാഹുല്‍; കണ്ണൂരില്‍ കെ സുധാകരന്‍; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന്

ന്യുഡല്‍ഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു.
ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി.

കര്‍ണാടക, തെലങ്കാന, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയാണ് ഇന്നലെ നടന്നത്. ഡല്‍ഹി എഐസിസി ആസ്ഥാനത്ത് നടന്ന യോഗത്തില്‍ രാഹുല്‍ ഗാന്ധി വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. കേരളത്തില്‍ വയനാട്, ആലപ്പുഴ, കണ്ണൂര്‍ മണ്ഡലങ്ങളുടെ കാര്യത്തിലാണ് അനിശ്ചിതത്വമുണ്ടായിരുന്നത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും കണ്ണൂരില്‍ കെ സുധാകരനും മത്സരിക്കും. ആലപ്പുഴ സീറ്റ് സംബന്ധിച്ച ചര്‍ച്ച പുരോഗമിക്കുകയാണ്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിന്റെ പ്രചാരണ കമ്മിറ്റി ചെയര്‍മാനാകാന്‍ രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് ഹൈക്കമാന്റ് അഭിപ്രായം തേടി. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമൊപ്പം രമേശ് ചെന്നിത്തലയും പങ്കെടുത്തിരുന്നു.

Share
അഭിപ്രായം എഴുതാം