മുരളീധരൻ തലയെടുപ്പുള്ള നേതാവ്, ബുദ്ധിപരമായ തീരുമാനമാണ് രാഷ്ട്രീയത്തിൽ പ്രധാനം : ടി എൻ പ്രതാപൻ

തൃശൂർ: പാർട്ടി എന്ത് പറഞ്ഞാലും താൻ അംഗീകരിക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് ലഭിക്കാത്തതിന് പിന്നാലെ പ്രതികരിച്ച് കോൺ​ഗ്രസ് എംപി ടി എൻ പ്രതാപൻ.

ചുമരെഴുത്തും പോസ്റ്ററൊട്ടിക്കലുമായി പ്രചാരണവുമായി പ്രതാപൻ മുന്നോട്ട് പോകവെയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാൻ കെ മുരളീധരനെ തീരുമാനിക്കുന്നത്. കോൺഗ്രസ് പാർട്ടിയുടെ തീരുമാനമാണ് തന്റേതെന്നും വ്യക്തിപരമായ തീരുമാനത്തിന് സ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു

Share
അഭിപ്രായം എഴുതാം