ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്ക​ര​ണം: വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധം; ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തിച്ചു.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് പ​രി​ഷ്‌​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. കൊ​ല്ലം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രൂ​ര്‍, മു​ക്കം, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

മു​ക്ക​ത്ത് ഗ​താ​ഗ​ത മ​ന്ത്രി ഗ​ണേ​ഷ് കു​മാ​റി​ന്‍റെ കോ​ലം ക​ത്തി​ച്ചു. ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ സം​യു​ക്ത യൂ​ണി​യന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് കോ​ലം ക​ത്തി​ച്ച​ത്. ടെ​സ്റ്റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ ടെ​സ്റ്റി​നെ​ത്തി​യ​വ​രും പോ​ലീ​സു​മാ​യി ക​യ്യാ​ങ്ക​ളി​യു​ണ്ടാ​യി. പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു
ഇ​ന്നു​മു​ത​ൽ ദി​വ​സേ​ന 50 പേ​ർ​ക്ക് മാ​ത്രം ടെ​സ്റ്റ് ന​ട​ത്താ​നാ​ണ് മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മെ​യ് ഒ​ന്ന് മു​ത​ൽ ന​ട​പ്പാ​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്ന പ​രി​ഷ്കാ​രം ഇ​ന്ന് മു​ന്ന​റി​യി​പ്പി​ല്ലാ​തെ പെ​ട്ടെ​ന്ന് ന​ട​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​ണ്ടാ​വു​ക​യാ​യി​രു​ന്നു

Share
അഭിപ്രായം എഴുതാം