നടൻ വടിവേലു ലോക്‌സഭയിലേക്ക്? ഡി.എം.കെ. സ്ഥാനാർഥിയാവുമെന്ന് അഭ്യൂഹം

ചെന്നൈ: നടൻ വടിവേലു ഡിഎംകെയുടെ സ്ഥാനാർത്ഥിയായി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അഭ്യൂഹം. തനിക്കതേക്കുറിച്ച് അറിയില്ലെന്ന് വടിവേലു പറഞ്ഞെങ്കിലും പൂർണമായും നിഷേധിക്കാൻ താരം തയ്യാറായിട്ടില്ല. തമിഴിൽ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായിരിക്കേ 2011-ലെ തിരഞ്ഞെടുപ്പിൽ വടിവേലു ഡി.എം.കെ.ക്ക് വേണ്ടി പ്രചാരത്തിനിറങ്ങിയിരുന്നു. ആ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യാണ് ജയിച്ചത്. അതിനു ശേഷം വടിവേലുവിന് സിനിമയിൽ അവസരങ്ങൾ തീരേ കുറഞ്ഞു. രാഷ്ട്രീയത്തിൽനിന്ന് അദ്ദേഹം വിട്ടുനിന്നു.

വ്യക്തമായ രാഷ്ട്രീയ സൂചനകളുള്ള മാമന്നൻ എന്ന സിനിമയിൽ ഉദയനിധി സ്റ്റാലിനൊപ്പമാണ് വടിവേലു അവസാനം അഭിനയിച്ചത്. വടിവേലു വീണ്ടും രാഷ്ട്രീയത്തിലിറങ്ങാൻ പോവുകയാണെന്നും ഡി.എം.കെ. അദ്ദേഹത്തെ സ്ഥാനാർഥിയാക്കുമെന്നും അഭ്യൂഹം പരക്കാൻ ഇതും കാരണമാണ്.

Share
അഭിപ്രായം എഴുതാം