ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന്

ന്യൂഡല്‍ഹി: ഇന്ത്യ മുന്നണിയുടെ ആദ്യ റാലി ഇന്ന് ബിഹാറിലെ പട്‌നയില്‍ നടക്കും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയെ ശക്തിപ്രകടന വേദിയാക്കി മാറ്റാനാണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും റാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസ്, ആര്‍ജെഡി, ശിവസേന ഉദ്ധവ് താക്കറെ വിഭാഗം, എന്‍സിപി (ശരദ് പവാര്‍), സിപിഎം, സിപിഐ തുടങ്ങിയ ഇടതുപാര്‍ട്ടികളും, ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ഡിഎംകെ, ആം ആദ്മി പാര്‍ട്ടി തുടങ്ങിയവ റാലിയില്‍ അണിചേരും. ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം ഊട്ടിയുറപ്പിക്കുക കൂടി ലക്ഷ്യമിട്ടാണ് റാലി സംഘടിപ്പിക്കുന്നത്.

Share
അഭിപ്രായം എഴുതാം