പേട്ടയിൽ നിന്നും രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതി പിടിയിൽ;ലൈംഗീക ദുരുപയോഗമായിരുന്നു ലക്‌ഷ്യം

തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി മുൻപ് പോക്സോ കേസിൽ പ്രതിയായ ആൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം ദിവസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടു പോയത്.

ലൈംഗീകമായി ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ കുഞ്ഞിനെ കൊണ്ടുപോയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. കൊല്ലത്തുനിന്നാണ് പ്രതി പിടിയിലായത്. സിസിടിവി ദൃശ്യങ്ങൾ നിർണായകമായി.

സി സി ടി വി ദൃശ്യങ്ങളിൽ ഒരാൾ പുതപ്പിൽ പൊതിഞ്ഞു പോകുന്നത് ശ്രദ്ധിച്ച പോലീസ് കൂടുതൽ അന്വേഷണത്തിൽ ആളെ മനസ്സിലാക്കുകയായിരുന്നു. . കുഞ്ഞു കരഞ്ഞപ്പോൾ കുഞ്ഞിന്റെ വായ പൊത്തിപിടിച്ചു.അപ്പോൾ കുഞ്ഞു ബോധം കേടുകയും ഇയാൾ കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നു

Share
അഭിപ്രായം എഴുതാം