കണ്ണുരുട്ടി കേന്ദ്ര സർക്കാർ! പ്ലേസ്റ്റോറിൽ നിന്നും നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ തിരികെ എത്തിച്ച് ഗൂഗിൾ

സേവന ഫീസ് പേയ്മെന്റമായുള്ള തർക്കത്തിന്റെ പേരിൽ ഏതാനും ഇന്ത്യൻ ആപ്പുകൾക്ക് പ്ലേസ്റ്റോർ വിലക്കേർപ്പെടുത്തിയിരുന്നു. ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം തുടങ്ങിയ ആപ്പുകൾക്കായിരുന്നു നിരോധനം. പ്ലേസ്റ്റോറിൽ നിന്നും പ്രയോജനം ഉണ്ടായിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. പത്ത് കമ്പനികൾക്കെതിരെയായിരുന്നു.

ഇപ്പോഴിതാ പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്ത ഇന്ത്യൻ ആപ്പുകൾ പുനഃസ്ഥാപിച്ചിരിക്കുകയാണ് ഗൂഗിൾയ കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടതോടെയാണ് ഗൂഗിൾ തങ്ങളുടെ തീരുമാനം പിൻവലിച്ചത്. വിഷയത്തിൽ ഇടപ്പെട്ട കേന്ദ്ര ഐടി മന്ത്രാലയം ബന്ധപ്പെട്ട അധികാരികളുമായി യോഗം നടത്തിയിരുന്നു.

ആപ്പുകൾ നീക്കം ചെയ്ത ഗൂഗിളിന്റെ നടപടിയെ ശക്തമായി എതിർക്കുന്നുവെന്നും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ തീവ്രമായ വിമർശനം നേരിട്ടതിന് ശേഷമാണ് ഗൂഗിളിൻ്റെ നീക്കത്തോടുള്ള സർക്കാരിൻ്റെ എതിർപ്പ്. കൂടാതെ വ്യവസായ സ്ഥാപനമായ ഇൻ്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IAMAI) ഗൂഗിളിൻ്റെ നീക്കത്തെ അപലപിക്കുകയും ഡീലിസ്റ്റ് ചെയ്ത ആപ്പുകൾ പുനഃസ്ഥാപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →