പെരിന്തല്‍മണ്ണയില്‍ ‘സ്‌കെയില്‍ അപ്പ്’ ബിസിനസ് കോണ്‍ക്ലേവിന് തുടക്കമായി

മലപ്പുറം :യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും ബിസിനസ് സ്വപ്നങ്ങള്‍ക്ക് സഹായകമാവുക എന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണയില്‍ ‘സ്‌കെയില്‍ അപ്പ്’ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു . കൂടുതല്‍ ബിസിനസ് സംരംഭങ്ങള്‍ കൊണ്ടുവരികയും അതുവഴി പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. ബിസിനസ് മേഖലയിലും സംരംഭക രംഗത്തുമുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും സംരംഭകര്‍ക്ക് ആവശ്യമായ സഹായങ്ങളും കോണ്‍ക്ലേവിലൂടെ ഉറപ്പാക്കിയിട്ടുണ്ട്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍, അസാപ്പ്, നോളജ് ഇക്കണോമി മിഷന്‍, കെ.എസ്.ഐ.ഡി.സി എന്നിവയുടെ സഹകരണത്തോട നടത്തുന്ന കോണ്‍ക്ലേവ് ഇന്ന് സമാപിക്കും.

Share
അഭിപ്രായം എഴുതാം