പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചില്ല; സമരത്തെ ശക്തമായി നേരിടും: മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം | റേഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ടര്‍മാരുടെ പണിമുടക്ക് റേഷന്‍ വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍.ജനുവരി മാസത്തെ റേഷന്‍ വിഹിതത്തിന്റെ 75 ശതമാനവും റേഷന്‍കടകളില്‍ എത്തിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഇന്ന് വൈകുന്നേരം 5 വരെ മാത്രം 2.20 ലക്ഷം റേഷന്‍ കാര്‍ഡുടമകള്‍ റേഷന്‍ വിഹിതം കൈപ്പറ്റിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് നവംബറിലെ കുടിശ്ശികയും ഡിസംബര്‍ മാസത്തെ കമ്മീഷന്‍ പൂര്‍ണ്ണമായും നല്‍കുന്നതിന് 38 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. തുക സപ്ലൈകോയ്ക്ക് കൈമാറാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അവധി കാരണമാണ തുക ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നത്. പ്രസ്തുത സാഹചര്യത്തില്‍ കോണ്‍ട്രാക്ടര്‍മാര്‍ പണിമുടക്കുന്നത് തികച്ചും നിരുത്തരവാദപരമാണെന്നും പണിമുടക്കില്‍ നിന്നും പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സാധാരണ ജനങ്ങളെയും സര്‍ക്കാരിനേയും പ്രതിസന്ധിയിലാക്കുന്ന സമര രീതികളെ കര്‍ശനമായി നേരിടുമെന്നും ഇനിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →