തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് അതിക്രമകേസില്‍ റിമാൻഡില്‍ കഴിയുന്ന യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ ജനുവരി17ലേക്ക് മാറ്റി തിരുവനന്തപുരം സെഷൻസ് കോടതി.തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെതിരായ അപ്പീലാണ് സെഷൻസ് കോടതി പിന്നീട് പരിഗണിക്കാനായി മാറ്റിയത്. ജനുവരി ഒമ്ബതിന് സെക്രട്ടറിയേറ്റ് അതിക്രമക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി II രണ്ടാഴ്ചത്തേയ്ക്ക് റിമാൻഡ് ചെയ്തിരുന്നു
രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ അപ്പീല്‍ പരിഗണിക്കുന്നത് ജനുവരി 17ലേയ്ക്ക് മാറ്റി സെഷൻസ് കോടതി
