സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെതിരെ നടപടി

എറണാകുളം: സിപിഐയുടെ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി. രാജീവിനെതിരെ നടപടിക്ക് പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചതായി വിവരം. തെരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും പി രാജീവിനെ നീക്കം ചെയ്യുവാനാണ് ജില്ലാ എക്‌സിക്യൂട്ടീവിന്റെ തീരുമാനം. സാമ്പത്തികക്രമക്കേടുകള്‍ സംബന്ധിച്ചുള്ള പരാതികളില്‍ നടത്തിയ അന്വേഷണത്തിന്റെയും തെളിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് വിശദീകരണം. കൂടുതല്‍ വിവരങ്ങള്‍ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല.

2024 ജനുവരി പത്തിന് പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനം ഉണ്ടായിട്ടുള്ളത്.

Share
അഭിപ്രായം എഴുതാം