കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കണ്ണൂർ: കൂത്തുപറമ്പ് തൊക്കിലങ്ങാടിയില്‍ കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.തൊക്കിലങ്ങാടി പാലായി പുതുക്കുടി ഹൗസില്‍ സിഎം മാലതിയാണ് (55) മരിച്ചത്.

ബുധനാഴ്ച വീട്ടു പറമ്പിൽ നിന്നാണ് മാലതിക്ക് കടന്നലിന്റെ കുത്തേല്‍ക്കുന്നത്.കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയായിരുന്നു മരണം.ഭര്‍ത്താവ്: പുതുക്കുടി വത്സന്‍. മക്കള്‍: വരുണ്‍, ജ്യോതിന്‍.

Share
അഭിപ്രായം എഴുതാം