വോട്ടെണ്ണല്‍; കോൺ​ഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുന്ന സാഹചര്യത്തിൽ കോൺ​ഗ്രസ് നേതാക്കളുടെ സൂം മീറ്റിംഗ് വിളിച്ച് രാഹുൽ ഗാന്ധി.

തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും സൂം മീറ്റിംഗിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, ഉത്തം കുമാർ റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക എന്നിവരും സൂം മീറ്റിംഗിൽ പങ്കെടുത്തിരുന്നു. ഫലം വരാൻ കാക്കാതെ എല്ലാ സ്ഥാനാർഥികളോടും രാവിലെ തന്നെ ഹൈദരാബാദിൽ എത്തണമെന്നും രാഹുൽ ​ഗാന്ധി നിർദേശം നൽകിയി‌ട്ടുണ്ട്.

Share
അഭിപ്രായം എഴുതാം