ചികിത്സയിൽ കഴിയുന്ന വിജയ്കാന്ത് ആരോ​ഗ്യവാനായിരിക്കുന്നുവെന്നും., അദ്ദേഹത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത

ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന വിജയ്കാന്ത് ആരോ​ഗ്യവാനായിരിക്കുന്നുവെന്ന് ഭാ​ര്യ പ്രേമലത. അദ്ദേഹത്തെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും ഭാര്യ പ്രേമലത പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്.‌ വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെ സമൂഹമാ​ദ്ധ്യമത്തിൽ നിരവധി വ്യാജ വാർത്തകളാണ് പ്രചരിച്ചത്. ഈ വാർത്തകൾക്ക് പിന്നാലെയാണ് പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യ രം​ഗത്തെത്തിയത്.

വിജയ്കാന്ത് ആരോ​ഗ്യവാനായിരിക്കുന്നു. ഉടൻ തന്നെ അദ്ദേഹം പൂർണ ആരോഗ്യത്തോടെ വീട്ടിലേക്ക് മടങ്ങും. സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വിശ്വസിക്കരുതെന്നും അവർ വീഡിയോയിൽ പറയുന്നു.

കഴിഞ്ഞ മാസം 18നാണ് ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ അനുഭവപ്പെട്ടതിനെ തുടന്ന് വിജയകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 14 ദിവസം കൂടി അദ്ദേഹം ചികിത്സയിൽ തുടരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ പടർന്നത്.

Share
അഭിപ്രായം എഴുതാം