പെൻസിൽവരയിൽ മുഖ്യമന്ത്രിയുടെ ചിത്രവുമായി പെരിങ്ങോട് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി ശിവരഞ്ജിനി

ചാലിശ്ശേരി: പെൻസിൽ ഉപയോഗിച്ച് വരച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം അദ്ദേഹത്തിനു സമ്മാനിച്ച് പെരിങ്ങോട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌ടു വിദ്യാർഥിനി പി.വി. ശിവരഞ്ജിനി.
മുഖ്യമന്ത്രി ചാലിശ്ശേരിയി ലെത്തിയപ്പോഴാണു ചിത്രം സമ്മാനമായി നൽകിയത്. ‘വളരെ നന്നായിട്ടുണ്ടല്ലോ?എന്ന മുഖ്യമന്ത്രിയുടെ അഭിനന്ദനവാക്കുകൾ ശിവരഞ്ജിനിക്ക് അതിരറ്റ സന്തോഷമേകി.

അഞ്ചാംക്ലാസു മുതൽ സംസ്ഥാന കലോത്സവങ്ങളിലും പ്രവൃത്തിപരിചയമേളകളിലും ഫാബ്രിക് പെയിൻ്റിങ്ങിലും ചിത്രരചനാമത്സരങ്ങളിലും പങ്കെടുക്കുന്നുണ്ട് ശിവരഞ്ജിനി. സംസ്ഥാനത ലത്തിൽ സമ്മാനങ്ങളും നേടിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടുവർഷങ്ങളിലും മത്സരിച്ച ഇനങ്ങളിലെല്ലാം എ ഗ്രേഡോടെ സ്കൂളിന് സമ്മാനങ്ങൾ നേടിക്കൊടുത്ത ശിവരഞ്ജിനി വരച്ച ചിത്രങ്ങൾ പെരിങ്ങോട് ഹൈസ്കൂളിലെ ആർട് ഗ്യാലറിയിൽ സൂക്ഷിച്ചിട്ടുണ്ട്.

അമ്മ ദേവയാനിക്കും സഹോദരി ശിവാനിക്കു മൊപ്പം മതുപ്പുള്ളിയിലാണ് താമസം.

Share
അഭിപ്രായം എഴുതാം