ചൈനയിലെ വൻമതിൽ പൊളിച്ച് വഴി നിർമിച്ച 2 പേർ അറസ്റ്റിൽ

.ലോകാത്ഭുതങ്ങളിൽ ഒന്നായ ചൈനയിലെ വൻ മതിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ച രണ്ടു പേർ അറസ്റ്റിൽ. ഷാങ്‌സി പ്രവിശ്യയിലെ 32-ാം നമ്പർ മതിലാണ് പൊളിച്ചത്. വൻമതിലിന്റെ സുരക്ഷിതത്വത്തിന് കനത്ത നാശം വരുത്തിയതായി പോലീസ് പറഞ്ഞു.38 കാരിയും 55കാരനുമാണ് അറസ്റ്റിലായത്. 2023 ഓഗസ്റ്റ് 24നായിരുന്നു സംഭവം.വഴി എളുപ്പമാക്കുന്നതിനായാണ് വൻമതിലിന്റെ ഒരു ഭാഗം പൊളിച്ചുനീക്കിയത്.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

.മിംഗ് രാജവംശ(1368-1644)ത്തിലാണ് 32-ാം നമ്പർ മതിൽ നിർമ്മിതമായത്.. 1987 മുതൽ വൻമതിൽ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ആദ്യത്തെ ചക്രവർത്തി ക്വിൻ ഷി ഹുവാങ്ങ് ബിസി 220-ലാണ് വൻമതിലിന്റെ നിർമാണം ആരംഭിച്ചത്. പിന്നീട് വിവിധ കാലഘട്ടങ്ങളിൽ പുനർനിർമ്മിക്കുകയും ചെയ്തു.

21,196 കിലോമീറ്റർ നീളം വരുന്ന വൻമതിലിന്റെ 30 ശതമാനത്തിലധികവും നശിച്ചു. ശേഷിക്കുന്ന ഭാഗം സംരക്ഷിച്ചുവരികയാണ്. വൻമതിൽ ടൂറിസത്തിൽ വലിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 2021ൽ രണ്ടു ടൂറിസ്റ്റുകളെ നിയന്ത്രണങ്ങൾ അവഗണിച്ചതിന് വൻമതിൽ സന്ദർശനത്തിൽ നിന്ന് വിലക്കേർപ്പെടുത്തിയരുന്നു. ഓഗസ്റ്റിൽ, ചുവരിൽ ഹെയർപിൻ ഉപയോഗിച്ച് വരച്ചതിന് ഒരു വിനോദസഞ്ചാരിയെ തടഞ്ഞുവയ്ക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം