അച്ചു ഉമ്മനെതിരെയുളള സൈബർ അധിക്ഷേപത്തിൽ മാപ്പപേക്ഷയുമായി മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ നന്ദകുമാർ കൊളത്താപ്പിള്ളി

.അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപത്തിൽ ക്ഷമാപണവുമായി നന്ദകുമാർ കൊളത്താപ്പിള്ളി.അച്ചു ഉമ്മൻ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയാണ് മാപ്പപേക്ഷ. സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ നന്ദകുമാർ കൊളത്താപ്പിള്ളി പറഞ്ഞു. സെക്രട്ടറിയേറ്റിലെ ഇടത് സംഘടനാ നേതാവായിരുന്നു നന്ദകുമാർ കൊളത്താപ്പിള്ളി..

”ഏതെങ്കിലും വ്യക്തിയെ വ്യക്തമായി ആക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനകരമായിപ്പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപ്പെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ചുപോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു”-നന്ദകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

.നന്ദകുമാറിനെതിരെ കഴിഞ്ഞ ദിവസമാണ് അച്ചു ഉമ്മൻ പരാതി നൽകിയത്. സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചതിന് വനിതാ കമ്മീഷനിലും സൈബർ സെല്ലിലും പൂജപ്പുര പൊലീസ് സ്റ്റേഷനിലും അച്ചു പരാതി നൽകിയിരുന്നു. സങ്കുചിത രാഷ്ട്രീയ താൽപര്യത്തിന് വേണ്ടി ഇനിയൊരു സ്ത്രീയും ഇത്തരത്തിൽ അപമാനിക്കപ്പെടരുതെന്ന ചിന്തയുടെ അടിസ്ഥാനത്തിൽ കൂടിയാണ് നിയമനടപടി കൈക്കൊള്ളുന്നതെന്നും അവർ വ്യക്തമാക്കിയിരുന്നു

Share
അഭിപ്രായം എഴുതാം