വിവാദങ്ങളോട് പ്രതികരിച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ.

സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ? തിരുവഞ്ചൂരിന്റെ ചോദ്യം. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി അടുത്ത് നിൽക്കുന്ന രണ്ട് പേരെ സിപിഐഎം സ്ഥാനാർത്ഥികളാക്കുമെന്ന അഭ്യൂഹത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.

‘സിപിഐഎമ്മിൽ സ്ഥാനാർത്ഥികൾക്ക് ദാരിദ്ര്യമായോ ? ഇത്രവലിയ ഒരു പാർട്ടിയിൽ ഒരു സ്ഥാനാർത്ഥിയെ കിട്ടാനില്ലേ അവർക്ക് ?’- തിരുവഞ്ചൂർ ചോദിച്ചു. പാർട്ടിയെ ചതിച്ച് ആരും കോൺഗ്രസ് വിട്ട് പോകില്ലെന്നാണ് തന്റെ വിശ്വാസമെന്ന് തിരുവഞ്ചൂർ . സഹതാപം കൊണ്ട് വോട്ട് തരണേയെന്ന് തങ്ങൾ ആരോടും പറഞ്ഞിട്ടില്ല. എന്നാൽ ഉമ്മൻ ചാണ്ടിയെ കുറിച്ച് സംസാരിക്കാതിരിക്കുന്നത് അദ്ദേഹത്തോടുള്ള അവഹേളമല്ലേയെന്നും തിരുവഞ്ചൂർ ചോദിച്ചു.

Share
അഭിപ്രായം എഴുതാം