ജനാധിപത്യത്തിനു ഊർജം പകരുന്ന വിധി:

തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രീംകോടതി വിധിയിൽ പ്രതികരിച്ച് കെ.സി.വേണുഗോപാൽ. ജനാധിപത്യത്തിനു ഊർജം പകരുന്നതാണ് വിധിയാണ് സുപ്രീംകോടതിയുടേത്. വായമൂടിക്കെട്ടാൻ അയോഗ്യനാക്കുക, ജയിലലടയ്ക്കുക ഇതാണ് ഇന്നത്തെ ഭരണകൂടം പ്രത്യേകിച്ച് മോദി സർക്കാർ സ്വീകരിക്കുന്ന മാർഗം. ഇതിനെതിരെയുള്ള വ്യക്തമായ സന്ദേശമാണ് ഈ വിധിയെന്നും അദ്ദേഹം പ്രതികരിച്ചു.

അദാനി-മോദി ബന്ധം പാർലമെന്‍റിൽ ഉയർത്തിയതിനു പിന്നാലെയാണ് രാഹുൽഗാന്ധിക്കെതിരായ നീക്കങ്ങൾ തുടങ്ങിയത്. നിയമത്തിൽ വിശ്വാസമുള്ള പാർട്ടിയാണ് കോൺഗ്രസ്. കോടതികളെ ബഹുമാനിച്ചുകൊണ്ട് നിയമപരമായ വഴിയിൽ എല്ലാം നേരിടുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോലാറിൽ നടത്തിയ മോദി പരാമർശവുമായി ബന്ധപ്പെട്ട് സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. അപകീർത്തി കേസിൽ രാഹുലിന് അയോഗ്യത പ്രഖ്യാപിച്ചു കൊണ്ടുള്ള വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാതിരുന്ന സാഹചര്യത്തിലാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്. വിചാരക്കോടതിയിൽ അയോഗ്യതയ്ക്കെതിരേ സമർപ്പിച്ചിരിക്കുന്ന അപ്പീലിൽ വിധി വരും വരെയാണ് സ്റ്റേ. ഇതോടെ രാഹുലിന് എംപി സ്ഥാനം തിരിച്ചു കിട്ടും.

Share
അഭിപ്രായം എഴുതാം