മദ്യം വിലകുറച്ച് നൽകിയില്ല ; ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ

മദ്യം വിലകുറച്ച് നല്‍കാത്തതിന് ബാര്‍ അടിച്ച് തകര്‍ത്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരാണ് അറസ്റ്റിലായത്. ഗുരുവായൂര്‍ പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.

കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. അറസ്റ്റിലായവര്‍ അടക്കം നാല് പേര്‍ ബാറിലെത്തി പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപക്ക് നല്‍കാനാവശ്യപ്പെട്ടു. ഇതേ ചൊല്ലി ബാര്‍ ജീവനക്കാരുമായി തര്‍ക്കമായി. തർക്കത്തിനൊടുവിൽ മടങ്ങി പോയ സംഘം ഇരുമ്പ് പൈപ്പുകളും മരവടികളുമായി തിരിച്ചെത്തി ബാറിന് മുന്നിലെ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച ബാര്‍ മാനേജരെ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം