പാസ്‌വേർഡ് ഷെയറിം​ഗിൽ പുതിയ പരഷ്ക്കാരവുമായി നെറ്റ്ഫ്‌ളിക്‌സ്.

നിരവധി വിവിധ രാജ്യങ്ങളിൽ പാസ്‌വേർഡ് ഷെയറിങ്ങിന് ഏർപ്പെട്ടുത്തിയ നിയന്ത്രണം ഇന്ത്യയിലും നടപ്പാക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ് . ലോകത്തിൽ ഏറ്റവും വലിയ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് വലിയ തോതിൽ വരിക്കാരുള്ള നെറ്റ്ഫ്‌ളിക്‌സ് എന്നാൽ നെറ്റ്ഫ്ളിക്സ് വരിക്കാരായ വ്യക്തിക്ക് പുറമെ അയാളുടെ വീട്ടിലുള്ളവർക്ക് പാസ്‌വേർഡ് പങ്കുവെക്കാൻ കഴിയുന്നവിധത്തിലായിരിക്കും പുതിയ നിയന്ത്രണം ഏർപ്പെടുത്തുക.

ഒരേ സമയം ഒരു അക്കൗണ്ട് ഉപയോഗിച്ച് വീഡിയോ കാണുന്നവർക്ക് നിയന്ത്രണമേർപ്പെടുത്തിയെങ്കിലും പാസ്‌വേർഡ് ഷെയറിങ്ങിന് പൂർണമായി നിയന്ത്രണം കൊണ്ടുവന്നിട്ടില്ലായിരുന്നു.നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ട് ഉപയോക്താതക്കൾ വ്യാപകമായി പങ്കുവെക്കുന്നത് ടിവി, സിനിമ എന്നിവയ്ക്കായുള്ള തങ്ങളുടെ നിക്ഷേപങ്ങളെ വലിയ രീതിയിൽ ബാധിക്കുന്നതായാണ് അധികൃതർ പറയുന്നത്. നെറ്റ്ഫ്ളിക്സ് പാസ്‌വേർഡ് മറ്റുള്ളവരുമായി പങ്കുവയ്ക്കുന്ന ഉപയോക്താക്കൾക്ക് ഇതുമായി ബന്ധപ്പെട്ട് അറിയിപ്പ് നൽകുന്ന മെയിൽ അയയ്ക്കാനാണ് തീരുമാനം.

പാസ്‌വേർഡ് ഷെയറിങ് പൂർണമായി നിയന്ത്രിക്കുന്നതിന് പകരം പാസ്‌വേർഡ് ഷെയറിങ് ഒരു വീട്ടിലുള്ളവർക്ക് മാത്രമായി പങ്കുവെക്കാനാണ് പുതിയ പരിഷ്‌കാരം കൊണ്ടുവന്നിരിക്കുന്നത്. അക്കൗണ്ട് ലോഗിൻ ചെയ്ത ഉപകരണത്തിന്റെ പ്രൈമറി ലൊക്കേഷനാണ് ഇതിനായി പരിഗണിക്കുക

Share
അഭിപ്രായം എഴുതാം