തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചരവയസുകാരന്റെ മുഖത്തിന് ഗുരുതപരിക്ക്*

കോട്ടയ്ക്കൽ: കോട്ടയ്ക്കൽ സ്വദേശി മുഹമ്മദ് ആതിഫിന്റ കണ്ണിലെ കൃഷ്ണമണിക്കും താടിക്കും തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റത് . കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ആതിഫിപ്പോൾ. നായാടിപ്പാറയിലെ ഫൈസൽ കരിങ്ങാപാറയുടെ മകൻ മുഹമ്മദ് ആതിഫിന് കഴിഞ്ഞ ദിവസം വൈകിട്ടാണ് തെരുവ് നായയുടെ കടിയേറ്റത്. വീടിനു മുറ്റത്തേക്ക് ഇറങ്ങിയ കുട്ടിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു.കുട്ടിയുടെ നിലവിളി കേട്ട് പ്രദേശവാസികളും മാതാപിതാക്കളും ഓടിയെത്തിയപ്പോഴേക്കും കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലേക്കും എത്തിച്ചെങ്കിലും പരിക്കുകൾ ഗുരുതരമായതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. താടിക്കും കണ്ണിനും പരിക്കുകൾ ഉള്ളതിനാൽ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്.

Share
അഭിപ്രായം എഴുതാം