മികച്ച നവാഗത നടന്‍, പുരസ്‌കാര നിറവില്‍ ഷുക്കൂര്‍ വക്കീല്‍

പ്രമേയം കൊണ്ടും കഥാപാത്രങ്ങളുടെ സവിശേഷതകൊണ്ടും അതിലുപരി നടന്മാരുടെ അഭിനയ മികവുകൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ന്നാതാൻ കേസ് കൊട്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രത്തിലെ ഗാനങ്ങള്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്തിരുന്നു.

ചിത്രത്തില്‍ അഭിഭാഷകനായി തന്നെ എത്തിയ ആളായിരുന്നു ഷുക്കൂര്‍. ഇപ്പോഴിതാ തന്നെ തേടിയെത്തിയ സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് താരം.
കേരളം ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ അവാര്‍ഡ് പ്രഖ്യാപിച്ചതില്‍ മികച്ച നവാഗത നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. ”നന്ദി, കേരള ഫിലിം ക്രിറ്റിക്സ് അസോസിയേഷനു, എനിക്ക് അഭിനയം വഴങ്ങുമെന്നു കണ്ടെത്തിയ പ്രിയപ്പെട്ട സംവിധായകൻ രതീഷ് ബാലകൃഷ്ണ പൊതുവാളിനും രാജേഷ് മാധവനും സുധീഷ് ഗോപിനാഥിനും സന്തോഷ് കുരുവിളയ്ക്കും പിന്നെയും ആ ടീമിലെ ഓരോരുത്തര്‍ക്കും. സിനിമ കണ്ടു നല്ല വാക്കുകള്‍ പറഞ്ഞ ഓരോരുത്തര്‍ക്കും നന്ദി.

Share
അഭിപ്രായം എഴുതാം