റയല്‍ മാഡ്രിഡ് തുര്‍ക്കിഷ് അത്ഭുത പ്രതിഭ ആര്‍ദ ഗൂലറെ സ്വന്തമാക്കി

തുര്‍ക്കി : ടര്‍ക്കിഷ് വമ്പന്മാര്‍ ആയ ഫെനര്‍ബാഷെയുടെ 18 കാരനായ യുവപ്രതിഭ ആര്‍ദാ ഗുലെര്‍ ഇനി റയല്‍ മാഡ്രിഡില്‍. താരത്തെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് ആയി ഫാബ്രിസിയോ റൊമാനഒ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ 17.5 മില്യണിന്റെ റിലീസ് ക്ലോസ് തുര്‍ക്കി ക്ലബിന് മുന്നില്‍ ബാഴ്സലോണ സമര്‍പ്പിച്ചിരുന്നു. എന്നാലും ഇതിനും മുകളില്‍ 20 മില്യണ്‍ യൂറോ അടുത്ത് വരുന്ന ഓഫര്‍ നല്‍കിയാണ് റയല്‍ ഫെനര്‍ബാഷെയില്‍ നിന്ന് താരത്തെ റാഞ്ചിയത്.

താരം അഞ്ചു വര്‍ഷത്തെ കരാര്‍ റയലില്‍ ഒപ്പുവെക്കും. 20 മില്യണ്‍ ഫീയും ഒപ്പം ആഡ് ഓണും ഉണ്ടാകും. ആര്‍ദയെ ഭാവിയില്‍ റയല്‍ വില്‍ക്കുമ്പോള്‍ ആ ഫീയുടെ 20%വും ഫെനര്‍ബചെക്ക് ലഭിക്കും. താരത്തിന്റെ സൈനിംഗ് താമസിയാതെ തന്നെ റയല്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. റയല്‍ മാഡ്രിഡ് ഈ വരുന്ന സീസണില്‍ തന്നെ താരത്തെ ഫസ്റ്റ് ടീമിന്റെ ഭാഗമാക്കും. വലതു വിങ്ങിലാകും താരം റയലിനായി കളിക്കുക. അവസാന രണ്ടു വര്‍ഷമായി ഫെബര്‍ബചെയുടെ സീനിയര്‍ ടീമിനൊപ്പം ആര്‍ദ ഉണ്ട്. താരം തുര്‍ക്കി ദേശീയ ടീമിനായും അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം